p
ജനകീയാസൂത്രണത്തിന്റെ രജതി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത്‌ നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം എൻ. കെ. പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു

ചവറ: കേരളം നടപ്പിലാക്കിയ അധികാര വികേന്ദ്രീകരണ പ്രക്രിയ ജനോപകാരപ്രദമായി യാഥാർത്ഥ്യമാകണമെങ്കിൽ ജനപങ്കാളിത്തത്തോടെ നാടിന്റെ വികസന പദ്ധതി ഏറ്റെടുക്കാൻ കഴിയണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം. പി പറഞ്ഞു. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചവറ ബ്ലോക്ക് പഞ്ചായത്ത്‌ നിർമ്മിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരുടെ ഫോട്ടോ അനാച്ഛാദനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സന്തോഷ്‌ തുപ്പാശേരി അദ്ധ്യക്ഷത വഹിച്ചു. സോഫിയാ സലാം, തങ്കച്ചി പ്രഭാകരൻ,എം.ഷെമി, എസ്.സിന്ധു, തുളസിധരൻ പിള്ള, സി. പി.സുധീഷ് കുമാർ, വി.മധു, ചവറ ഹരീഷ്, എം.പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, നിഷാ സുനീഷ്, ആർ.ജിജി , പ്രിയാ ഷിനു, എ.സീനത്ത് എന്നിവർ സംസാരിച്ചു.