bjp
ബി.ജെ.പി തൊടിയൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിക്കുന്നു

തൊടിയൂർ: ബി.ജെ.പി തൊടിയൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറിയെ ഉപരോധിച്ചു. പഞ്ചായത്ത്‌ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടും പ്രധാനമന്ത്രിയുടെ ജൽ ജീവൻ മിഷൻ പദ്ധതി തൊടിയൂരിൽ നടപ്പാക്കാത്തതിനെതിരെയുമായിരുന്നു ഉപരോധം. ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ ശരത് കുമാർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സുകാർനോ, സത്യരാജൻ രവീന്ദ്രൻ പിള്ള, വിജയൻ, കെ.സി.മണി എന്നിവർ നേതൃത്വം നൽകി.