
കൊല്ലം: എൻ.എസ് സഹകരണ ആശുപത്രി പ്രവർത്തന മികവിനുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങി. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനിൽ നിന്നു ആശുപത്രി പ്രസിഡന്റ് പി രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള, സെക്രട്ടറി പി.ഷിബു എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
കേന്ദ്ര സർക്കാരിന്റെ സഹകരണ ഏജൻസിയായ നാഷണൽ കോ-ഓപ്പറേറ്റീവ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷന്റെ 2021ലെ മികച്ച ആശുപത്രിക്കുള്ള അവാർഡാണ് ഏറ്റുവാങ്ങിയത്. ഇന്ത്യയിലാകെയുള്ള സേവന മേഖലയിലെ സംഘങ്ങളുടെ സേവനങ്ങളേയും പ്രവർത്തനങ്ങളേയും വിലയിരുത്തിയാണ് അവാർഡ് നൽകുന്നത്. മൂന്ന് വർഷമായി സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്കുള്ള അവാർഡ് ലഭിക്കുന്നത് എൻ.എസ് സഹകരണ ആശുപത്രിക്കാണ്.
അവാർഡ് ദാന ചടങ്ങിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷത വഹിച്ചു. എൻ.സി.ഡി.സി റീജിയണð ഡയറക്ടർ ഡോ.എസ്.കെ. തെഹദൂർ റഹ്മാൻ സ്വാഗതം പറഞ്ഞു. സഹകരണ സംഘം അഡീഷണൽ രജിസ്ട്രാർ ബിനോയ് കുമാർ, ഐ.സി.എം. ഡയറക്ടർ ആർ.കെ. മോനോൻ എന്നിവർ സംസാരിച്ചു.