 
പടിഞ്ഞാറെ കല്ലട : വെസ്റ്റ് കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന മോട്ടോർവാഹന വകുപ്പും എൻ.എസ്.എസ്, എസ്.പി.സി യൂണിറ്റുകളും കല്ലട സൗഹൃദം വാട്സ് ആപ്പ് കൂട്ടായ്മയും ചേർന്ന് വിദ്യാർഥികൾക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്നത്തൂർ ജോയിന്റെ ആർ.ടി.ഒ. ആർ.ശരത് ചന്ദ്രൻ മോട്ടോർവാഹന നിയമത്തെക്കുറിച്ച് ക്ലാസ്സെടുത്തു. പ്രിൻസിപ്പൽ ജെ.ജോയി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ പി.ഒ. സണ്ണി സ്വാഗതം പറഞ്ഞു. കല്ലട സൗഹൃദം ഭാരവാഹികളായ ജോൺ ഐക്കര, ഭദ്രൻ ,ശിവകുമാർ , അനിൽ തോപ്പിൽ എന്നിവർസംസാരിച്ചു. സൗഹൃദം വൈസ് പ്രസിഡന്റ് ഉമ്മൻരാജു നന്ദി പറഞ്ഞു.