കൊല്ലം: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തെ 13 ജില്ലാ ജി.എസ്.ടി ഓഫീസുകൾക്കു മുന്നിലും സെക്രട്ടേറിയറ്റിന് മുന്നിലും നടത്തുന്ന ധർണയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ആശ്രാമം ജി.എസ്.ടി ഓഫീസിന് മുന്നിൽ നടത്തിയ ധർണയിൽ ക്വയിലോൺ ഡിസ്ട്രിക്ട് റീട്ടെയിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പിഞ്ഞാണിക്കട നജീബ് അദ്ധ്യക്ഷത വഹിച്ചു.

ജനറൽ സെകട്ടറി ജോൺസൺ ജോസഫ്, ട്രഷറർ ആർ. വേണുഗോപാൽ, വൈസ് പ്രസിഡന്റുമാരായ എൻ. രാമചന്ദ്രൻപിള്ള, ബി. രഘുനാഥ്, മേലൂർ ആർ. ശ്രീകുമാർ, ബി. പ്രദീഷ്, സെക്രട്ടറി എസ്. അനൂജ്, എക്സിക്യുട്ടീവ് അംഗങ്ങളായ എസ്. നുജുമുദ്ദീൻ, മുഹമ്മദ് റാഫി, എസ്. സുരേഷ് കുമാർ, എസ്.എം. മുസ്തഫ റാവുത്തർ, ആർ. കണ്ണൻ, എം. അക്ബർ അലി എന്നിവർ പങ്കെടുത്തു.