
ചാത്തന്നൂർ: ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി കവിതയിലെ ഗ്രാമീണ സൗന്ദര്യം എന്നവിഷയത്തിൽ ചാത്തന്നുർ വിജയനാഥിന്റെ കവിതകളെ ആസ്പദമാക്കി സാഹിത്യ ചർച്ച സംഘടിപ്പിക്കുന്നു. ചാത്തന്നൂർ ഇസ്യാൻ ഇൻഡോർ സ്റ്റേഡിയത്തിൽ നാളെ രാവിലെ 10ന് കവി ബാബു പാക്കനാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഐക്യമലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി.ദിവാകരൻ അദ്ധ്യക്ഷത വഹിക്കും. കവികളും ഗായകരും സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കുമെന്ന് സെക്രട്ടറി അഡ്വ. കെ.പത്മ അറിയിച്ചു.