 
തഴവ: കേരളത്തിലെ കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചത് അരാഷ്ട്രീയ വാദം സൃഷ്ടിച്ചെന്ന് പി .സി വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. തഴവ ഗവ. കോളേജിൽ നടന്ന നേതൃപഠന ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.യു ബ്ലോക്ക് സെക്രട്ടറി ഇന്ദ്രജിത്ത് ആദ്ധ്യക്ഷനായി. വനമിത്ര പുരസ്കാര ജേതാവ് ജി.മഞ്ജുകുട്ടനെ നടൻ വിനു മോഹൻ ആദരിച്ചു. ബോബൻ ജി. നാഥ്, നൗഫൽ കുരുടന്റയ്യം, അസ്‌ലം ആദിനാട്, റഫീഖ്,വരുൺ ആലപ്പാട്, ബിന്ദു ജയൻ, അൽത്താഫ്, അനുശ്രീ,അൻഷാദ്, ബിതുല തയ്യിൽ,ഷഹബാസ്, രഞ്ജിത്ത് ബാബു, അശ്വിൻ എന്നിവർ സംസാരിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനം കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് ഉദ്ഘാടനം ചെയ്തു.