cpi-

കൊല്ലം: പരമ്പരാഗത വ്യവസായങ്ങൾ സംരക്ഷിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിലിന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
തൊഴിലാളികളെ സംരക്ഷിക്കാനും വ്യവസായം പുനഃസംഘടിപ്പിക്കാനും നവീകരിക്കാനും മൂലധന നിക്ഷേപത്തിന് സർക്കാർ തയ്യാറാകണം. ട്രേഡ് യൂണിയൻ ഉയർത്തുന്ന വിഷയങ്ങൾ സർക്കാരിന്റെ സജീവ ശ്രദ്ധയിലുള്ളതാണെന്നും കാനം പറഞ്ഞു.
കേന്ദ്ര കൗൺസിൽ പ്രസിഡന്റ് ജി. ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ.ജി. ലാലു സ്വാഗതം പറഞ്ഞു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ, എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ജെ. ഉദയഭാനു, സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി അയത്തിൽ സോമൻ എന്നിവർ സംസാരിച്ചു.