
കൊല്ലം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വനിതാ ശിശുക്ഷേമ വകുപ്പിന്റെ വനിതാ രത്നം അവാർഡ് നേടിയ അദ്ധ്യാപികയും കവയിത്രിയും സാംസ്കാരിക പ്രവർത്തകയുമായ രശ്മി രാജിനെ ജില്ലാ ഡെപ്യൂട്ടി കളക്ടർ ഡോ. അരുൺ.എസ്. നായർ ആദരിച്ചു. കൊല്ലം ശ്രീകേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ചേർന്ന യോഗത്തിൽ രാധ കാക്കനാടൻ അദ്ധ്യക്ഷയായി. ജില്ലാ ശിശുക്ഷേമ ഓഫീസർ ജി. പ്രസന്നകുമാരി സ്വാഗതവും പ്രോഗ്രാം ഓഫീസർ ടിജു റേച്ചൽ തോമസ് നന്ദിയും പറഞ്ഞു.