yoothth-
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ പക്ഷികൾക്ക് തണ്ണീർകുടം പരിപാടി നടൻ വിനുമോഹൻ ഉദ്‌ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : പക്ഷികൾക്ക് തണ്ണീർകുടം ഒരുക്കി കൊച്ചു കൂട്ടുകാർ മാതൃകയായി. വേനൽക്കാലമായതോടെ പക്ഷികൾക്ക് ദാഹജലം കിട്ടാത്ത അവസ്ഥയിൽ അവർക്ക് തണ്ണീർകുടം ഒരുക്കുകയായിരുന്നു അവ‌ർ. കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് സി. എസ്. ആർ. ട്രീ ആംബുലൻസിന്റെ സഹകരണത്തോടെ ചാച്ചാജി പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി നടൻ വിനു മോഹൻ ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായിരുന്നു. ചാച്ചാജി സ്കൂൾ ഡയറക്ടർ ആർ. സനജൻ ആമുഖപ്രഭാഷണം നടത്തി. കൗൺസിൽ സംസ്ഥാന സമിതി അംഗം അനിൽ കിഴക്കടത്ത്, ജില്ലാ കോ ​- ഓർഡിനേറ്റർ ശബരീനാഥ് എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ കുട്ടികളും ഇനി അവരുടെ വീടുകളിൽ തണ്ണീർകുടമൊരുക്കും.