കൊല്ലം: വൈസ്‌മെൻ ഇന്റർനാഷണൽ ഓർഗനൈസേഷൻ നേതൃത്വത്തിൽ വൈസ്‌മെൻ സെന്റ് മേരീസ്, പുല്ലിച്ചിറ എന്ന പേരിൽ രൂപീകരിച്ച ക്ലബ്ബിന്റെ ഉദ്ഘാടനം റീജണൽ ഡയറക്ടർ ജോൺസൺ കെ.സക്കറിയ നിർവഹിച്ചു. കെ.ബി. ഷഹാൽ അദ്ധ്യക്ഷത വഹിച്ചു.

മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയായി. സ്വാമി ഗുരുപ്രസാദ്, ഡോ. വി.പി. സുഹൈബ് മൗലവി, കൊല്ലം ബിഷപ്പ് പോൾ മുല്ലശ്ശേരിയുടെ പ്രതിനിധിയായി ഫാ. അമൽരാജ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി, അഡ്വ. എൻ. സതീഷ് കുമാർ, ഡാനിയൽ തോമസ്, ആർ. പ്രസന്നകുമാർ, കെ. ജോൺ, നന്ദകുമാർ, ഷിബു മനോഹർ എന്നിവർ സംസാരിച്ചു. അഡ്വ. എ.ഷാനവാസ് ഖാൻ, വി.എ.എ. ഷുക്കൂർ എന്നിവർ ഇൻസ്റ്റാലേഷൻ ചടങ്ങ് നിർവഹിച്ചു. ഡോ. എ.കെ. ശ്രീഹരി സ്വാഗതവും ജൂഡിയാൻ മഞ്ജു ഏലിയാസ് നന്ദിയും പറഞ്ഞു.
സതീഷ് എഡ്മണ്ട് പ്രസിഡന്റായും ജൂഡിയാൻ മഞ്ജു ഏലിയാസ് സെക്രട്ടറിയായും അലോഷ്യസ് കെ. ഫിലിപ്പ് ട്രഷററായും ചുമതലയേറ്റു.