
കൊല്ലം: കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി.പി.എം ഓഫീസ് മാർച്ചും ആശമാരുടെ സത്യാഗ്രഹ സമരവും നടത്തി. സംഘടനയുടെ സംസ്ഥാന രക്ഷാധികാരി ഷൈല കെ.ജോൺ ഉദ്ഘാടനം ചെയ്തു. കെ.എ.എച്ച്.ഡബ്യു.എ ജില്ലാ കൺവീനർ ട്വിങ്കിൾ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എ.എച്ച്.ഡബ്യു.എ സംസ്ഥാന സെക്രട്ടറി എം.എ. ബിന്ദു മുഖ്യപ്രഭാഷണം നടത്തി. സി. ഷൈലജ സ്വാഗതം പറഞ്ഞു. ബിനി സുദർശൻ, സന്ധ്യ, സിന്ധു, നസീമ ബീവി, എ. സബീന, ജയശ്രീ, പി.ജി. ഷീജ തുടങ്ങിയവർ സംസാരിച്ചു.