dcc-

കൊല്ലം: കെ. സുധാകരന്റെ ദേഹത്ത് തൊടാൻ കേരളത്തിൽ ഒരു സി.പി.എമ്മുകാരനും വളർന്നിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

രാജ്യത്ത് ഒരു കോൺഗ്രസുകാരനെങ്കിലും അവശേഷിക്കുന്നിടത്തോളം കെ.പി.സി.സിയുടെ അദ്ധ്യക്ഷൻ സുരക്ഷിതനായിരിക്കും. കേരളത്തിൽ സി.പി.എം നടത്തുന്ന ക്വട്ടേഷൻ രാഷ്ട്രീയത്തിന്റെ ആസൂത്രകരാണ് ജില്ലാ സെക്രട്ടറിമാർ. സി.പി.എം ജില്ലാ സെക്രട്ടറി എന്ന പദം കാലൻ എന്ന വാക്കിന് പര്യായമാണ്. ഇതാണ് ഇടുക്കി ജില്ലാ സെക്രട്ടറിയുടെ കൊലവിളിയിലൂടെ പുറത്ത് വന്നിരിക്കുന്നത്. കൊലവിളി നടത്തിയ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി മുൻ പ്രസിഡന്റ് ബിന്ദുകൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. എ. ഷാനവാസ്ഖാൻ, പി. ജർമ്മിയാസ്, സൂരജ് രവി, കെ. ബേബിസൺ, എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണിക്കൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, അൻസർ അസീസ്, വാളത്തുംഗൽ രാജഗോപാൽ, മുനമ്പത്ത് വഹാബ്, ആദിക്കാട് മധു, തൃദീപ് കുമാർ, ആർ. രമണൻ, ബിജു പാരിപ്പള്ളി, പി.ആർ. പ്രതാപചന്ദ്രൻ, കുഴിയം ശ്രീകുമാർ, ചവറ ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനത്തിന് കെ.എൻ. റഷീദ്, മോഹൻബോസ്, ഡി. ഗീതാകൃഷ്ണൻ, പൊന്നമ്മ മഹേശൻ, ഹംസത്ത് ബീവി തുടങ്ങിയവർ നേതൃത്വം നൽകി.