പത്തനാപുരം : അജ്ഞാതജീവിയുടെ അക്രമണത്തിൽ 8 ആടുകൾ ചത്തു. പിടവൂർ ആശാ ഭവൻ, മലങ്കാവിന് സമീപം വൈഷ്ണവത്തിൽ ആനന്ദവല്ലിയുടെ ആടുകളാണ് ചത്തത്. വീടിന് സമീപത്തായി മലങ്കാവ് റബർ തോട്ടത്തിൽ മേയാൻ വിട്ട ആടുകളായിരുന്നു. ഏത് ജീവിയാണ് കൊന്നതെന്ന് കണ്ടെത്താനായിട്ടില്ല. ബാങ്കിൽ നിന്ന് ലോണെടുത്താണ് ആടുകളെ വാങ്ങിയത്. മൃഗ സംരക്ഷണ വകുപ്പും പൊലീസും സ്ഥലത്തെത്തി തെളിവെടുത്തു.