 
കൊട്ടാരക്കര: സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റിയംഗവും നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഫൈസൽ ബഷീറിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. എഴുകോൺ പുതുശ്ശേരിക്കോണം സുമ മന്ദിരത്തിൽ സുമരാജിനെയാണ് (34) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്നു സുമരാജ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് അന്വേഷണ സംഘം. ഫെബ്രുവരി 24ന് രാത്രിയിലാണ് ഫൈസൽ ബഷീറിനെ കൊട്ടാരക്കര മുസ്ളീം സ്ട്രീറ്റ് പാലത്തിന് സമീപത്തുവച്ച് ആർ.എസ്.എസ് പ്രവർത്തകർ ആക്രമിച്ചത്. സാരമായി പരിക്കേറ്റ ഫൈസൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.