 
പുത്തൂർ : ഓഹരി നൽകാത്തതിലുള്ള വിരോധത്തിൽ അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. തേവലപ്പുറം പാലവിള പുത്തൻ വീട്ടിൽ ശശിധരൻ(56) ആണ് അറസ്റ്റിലായത്. ഈ മാസം അഞ്ചിന് രാത്രി 10.30ന് വീട്ടിൽ കിടക്കുകയായിരുന്ന ശാന്തകുമാരിയെ(76) വടികൊണ്ട് തലയിലും നെഞ്ചത്തും മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇവരുടെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. തലയിലും ശരീരത്തും പരിക്കേറ്റിട്ടുമുണ്ട്. മർദനത്തിനൊടുവിൽ കുട്ടികളുടെ സർട്ടിഫിക്കറ്റും പ്രമാണവുമെല്ലാം തീയിട്ട് നശിപ്പിക്കുയും ജനാലകളും വാതിലും വെട്ടി നശിപ്പിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. പുത്തൂർ ഐ.എസ്.എച്ച്.ഒ സുഭാഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. ജയേഷ്, എസ്.ഐമാരായ നന്ദകുമാർ, അജികുമാർ, എ.എസ്.ഐ.മാരായ വിജയരാജൻ, സുനമിൽ, എസ്.സി.പി.ഒ ഗോപകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശശിധരനെ കോടതി റിമാൻഡ് ചെയ്തു.