കടയ്ക്കൽ : എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ മുൻ സെക്രട്ടറിയും വ്യവസായ പ്രമുഖനുമായിരുന്ന പച്ചയിൽ ശശിധരന്റെ ചരമാവാർഷികം യൂണിയന്റെയും ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 2.30ന് യൂണിയൻ മന്ദിരത്തിൽ ആചരിക്കും. അനുസ്മരണസമ്മേളനം, ചികിത്സാ സഹായ വിതരണം, എസ്.എസ്.എൽ.സി, പ്ലസ് ടു ജേതാക്കളെ ആദരിക്കൽ, മികച്ച ശാഖ കമ്മിറ്റികളെ ആദരിക്കൽ, ഏറ്റവും നല്ല മൈക്രോ യൂണിറ്റുകൾക്ക് അനുമോദനം തുടങ്ങിയവ നടക്കും. സംസ്ഥാനത്തെ ഏറ്റവും മികച്ച വില്ലേജോഫീസർ അവാർഡ് നേടിയ കോട്ടുക്കൽ വില്ലേജ് ഓഫീസർ ടി .സന്തോഷ്‌, മികച്ച ചിത്രകലാകാരൻ ആർട്ടിസ്റ്റ് പുഷ്പൻ, മെമ്മറി മാരത്തോണിൽ ഗിന്നസ് വേൾഡ് റെക്കാഡ് നേടിയ ശാന്തി സത്യൻ, ഫ്ലോട്ടിംഗ് പദ്മാസനത്തിൽ ഏഷ്യ ബുക്ക്‌ ഒഫ് റെക്കാഡ് നേടിയ നദിയാ ബിനോയ്‌ എന്നിവരെ ആദരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ. പ്രേരാജ് അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണം സമ്മേളനം യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു കുട്ടികളെ ആദരിക്കൽ സന്ദീപ് പച്ചയിൽ നിർവഹിക്കും. മാറുന്ന വിദ്യാഭ്യാസം കാഴ്ചപാടുകൾ എന്നവിഷയത്തിൽ പ്രമുഖ മാദ്ധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ ക്ലാസെടുക്കും. ഡോ. അജിത, സന്തോഷ്‌ മോഹൻ, പി. കെ. സുമേഷ് എന്നിവർ സംസാരിക്കും.