തൊടിയൂർ: അന്തർ ദേശീയ വനിതാ ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർ അമ്മമാർക്ക് സ്നേഹവിരുന്നൊരുക്കി.

തൊടിയൂർ ഗ്രാമപഞ്ചായത്ത് എച്ച്.എസ് വാർഡിലെ കുടുംബശ്രീ പ്രവർത്തകരാണ് വള്ളികുന്നം മാതൃജ്യോതി ഓൾഡേജ് ഹോമിലെ അമ്മമാർക്ക് വേണ്ടി സദ്യയൊരുക്കിയത്. ഓൾഡേജ് ഹോമിൽ ചേർന്ന വനിതാ സമ്മേളനം ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.ധർമ്മദാസ് അദ്ധ്യക്ഷനായി. സി.ഡി .എസ് അംഗം ഷേർലി, അജിത, ലതിക, നിസാർ, ഗിരീഷ്, ഗോപൻ എന്നിവർ സംസാരിച്ചു.