ചാത്തന്നൂർ: ശ്രീ ഭൂതനാഥ ക്ഷേത്രത്തിലെ അത്തം തിരുനാൾ മഹോത്സവം ഇന്നു തുടങ്ങി 19ന് അവസാനിക്കും.ഇന്ന് രാവിലെ 8.30ന് തൃക്കൊടിയേറ്റ്. ആചാരവെടി. 18ന് വൈകിട്ട് 5 30ന് കാഴ്ചശീവേലി, 6ന് നാദസ്വര കച്ചേരി, ദീപാരാധന സമയത്ത് ഉത്രം വിളക്ക്.
മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം നൽകുന്ന അമ്പതിൽപരം കലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരിമേളം, 7ന് പൂമൂടൽ, 8 30 ന് ഒരു യമണ്ടൻ കോമഡി, 8 30ന് കളമെഴുത്തുംപാട്ടും രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളത്ത്, രാത്രി ഒന്നിന് മാടനൂട്ട്, 2 ന് കൊള്ളിയെറിച്ചിൽ.
19ന് വൈകിട്ട് 4ന് ആറാട്ട് ഘോഷയാത്ര.