palam
വലിയഴീക്കൽ പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

ഓച്ചിറ: അഴീക്കൽ, വലിയഴീക്കൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന വലിയഴീക്കൽ പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനായി സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ വലിയഴീക്കലിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അദ്ധ്യക്ഷനായി. പാലം നിർമ്മാണത്തിന്റെ നാൾവഴികൾ വിവരിക്കുന്ന ഫോട്ടോ ബുക്ക് പ്രകാശനം ചെയ്തു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, സജി ചെറിയാൻ, പി.പ്രസാദ് എന്നിവർ മുഖ്യാതിഥികളായിരുന്നു. പൊതുമരാമത്ത് പാലം വിഭാഗം ചീഫ് എ‌ൻജിനീയർ എസ്. മനോമോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ.എം. ആരിഫ് എം.പി, സോമപ്രസാദ് എം.പി, സി.ആർ.മഹേഷ് എം.എൽ.എ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. രമേശ് ചെന്നിത്തല എം.എൽ.എ സ്വാഗതവും സൂപ്രണ്ടിംഗ് എ‌ൻജിനീയർ പി.ആർ. മഞ്ജുഷ നന്ദിയും പറഞ്ഞു.