far
ഓടനാവട്ടത്ത് ആരംഭിച്ച ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസിയുടെ ഉദ്‌ഘാടനം വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് നിർവഹിക്കുന്നു

ഓടനാവട്ടം: ഓടനാവട്ടം ഹൈസ്‌കൂൾ ജംഗ്ഷനിൽ ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസി ആരംഭിച്ചു. വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്‌ഘാടനം നിർവഹിച്ചു. ആശ്വാസ് ലൈഫ് കെയർ ചെയർമാൻ വൈ. എസ്. ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ്‌ കെ. രമണി ആദ്യ വിൽപ്പന നടത്തി. എം. എസ്. ഫൈസൽ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. സോമശേഖരൻ, എം. പി. പ്രകാശ്, പഞ്ചായത്ത്‌ അംഗങ്ങളായ വിനീതാ വിജയപ്രകാശ്, അനിൽമാലയിൽ, ഫർമസിസ്റ്റ് വെൽഫയർ - ലൈഫ് കെയർ ഭാരവാഹികൾ, മാനേജർ ഗിരി ആർ നാഥ് എന്നിവർ പങ്കെടുത്തു.