praven-

കൊട്ടിയം: മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് അദ്ധ്യാപകനും അസോസിയേറ്റ് എൻ.സി.സി ഓഫീസറുമായ പ്രവീൺ ചന്ദ്രഹാസന് സെക്കൻഡ് ഓഫീസർ പദവി ലഭിച്ചു. ഇന്ത്യൻ ആർമിയുടെ മഹാരാഷ്ട്രയിലെ കാംടി ഓഫീസേഴ്സ് ട്രയിനിംഗ് അക്കാഡമിയിൽ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. കൊട്ടിയം പുല്ലാംകുഴി വീട്ടിൽ ചന്ദ്രഹാസൻ - സുജാത ദമ്പതികളുടെ മകനാണ്. വി.എസ്. നീതു ഭാര്യയും അഥീൽ പ്രവീൺ മകനുമാണ്.