ksrtc
വലിയഴീക്കൽ പാലത്തിലൂടെയുള്ള കെ. എസ്. ആർ. ടി. സിയുടെ പുതിയ സർവീസുകളുടെ ഉദ്ഘാടനം സി.ആർ മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

ഓച്ചിറ: വലിയഴീക്കൽ പാലത്തിലൂടെ കെ.എസ്.ആർ.ടി.സി പുതിയ സർവീസുകൾ ആരംഭിച്ചു.
ആലപ്പാട് നിന്നാരംഭിച്ച ആദ്യ ബസ് സർവീസ് സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ആലപ്പാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു. ഉല്ലാസ്, ക്ലാപ്പന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മിനിമോൾ, ജില്ലാ പഞ്ചായത്തംഗം വസന്തരമേശ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ,
ആലപ്പാട് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ഷൈമ, കരുനാഗപ്പള്ളി എ. ടി. ഒ രത്നാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആലപ്പാട് ഗ്രാമ പഞ്ചായത്തിന്റെയും രമേശ് ചെന്നിത്തലയുടെയും സി .ആർ. മഹേഷിന്റെയും അഭ്യർത്ഥന പ്രകാരം ഹരിപ്പാട് നിന്ന് അഞ്ചും കരുനാഗപ്പള്ളിയിൽ നിന്ന് ആറും സർവീസുകളാണ് ആരംഭിച്ചത്.
കരുനാഗപ്പള്ളിയിൽ നിന്ന് തോട്ടപ്പള്ളിയിലേക്കും തിരിച്ച് തോട്ടപ്പള്ളിയിൽ നിന്ന് കരുനാഗപ്പള്ളിയിലേക്കും ദിനംപ്രതി 55 ട്രിപ്പുകൾ ആണ് സർവീസ് നടത്തുന്നത്.
ആലപ്പാട് നിന്ന് രാവിലെ 5.30 സർവീസ് ആരംഭിക്കും.