 
കൊട്ടാരക്കര: തൃക്കണ്ണമംഗലിൽ തെരുവ് നായശല്യം രൂക്ഷം. ആട്ടിൻ കുട്ടിയെയും കോഴികളെയും കടിച്ചുകൊന്നു.തൃക്കണ്ണമംഗൽ തുണ്ടുവിള വീട്ടിൽ ബിജുവിന്റെ രണ്ട് മാസം പ്രായമുള്ള ആട്ടിൻകുട്ടിയെയും നെടിയവിള മറിയാമ്മയുടെ അഞ്ച് കോഴികളെയുമാണ് തെരുവ് നായകൾ കൊന്നത്. ആട്ടിൻകുട്ടിയെ റബർ തോട്ടത്തിൽ കെട്ടിയിരിക്കുകയായിരുന്നു.