 
കൊല്ലം: തുടർ ഭരണം ലഭിച്ചതോടെ കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ സാധാരണക്കാരെ മറന്നാണ് പ്രവർത്തിക്കുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അനുകൂല്യങ്ങൾ സർക്കാർ തടഞ്ഞു വയ്ക്കുകയാണെന്ന് ആരോപിച്ച് എൻ.ജി.ഒ അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജെ. സുനിൽജോസ് അദ്ധ്യക്ഷനായി. പി.സി. വിഷ്ണുനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എ.എം. ജാഫർഖാൻ, അഡ്വ.സേതുനാഥ പിള്ള, ഷാജി സോപാനം, ടി.ജി.എസ്. തരകൻ, സി. അനിൽബാബു, എസ്. വിനോദ്, പുത്തൻ മഠത്തിൽ സുരേഷ്, അർത്തിയിൽ സമീർ, ജെ. സരോജാക്ഷൻ, എസ്. ഉല്ലാസ്, എച്ച്. നിസാം, ബിനു കോട്ടാത്തല, എം. സതീഷ് കുമാർ,എസ് സലില കുമാരി, ബി. ടി. ശ്രീജിത്ത്, മധു പുതുമന, എൻ.ബാബു,റോണി മുഞ്ഞനാട്ട്, ബി. ലുബീന എന്നിവർ സംസാരിച്ചു.