 
കൊല്ലം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നേതാജി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഉമയനല്ലൂരിൽ നടത്തിയ വനിതാ സമ്മേളനം മയ്യനാട് പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലത ഉദ്ഘാടനം ചെയ്തു. മികച്ച കർഷകയ്ക്കുള്ള പുരസ്‌കാരം ഷീല ബിജുവിന് സമ്മാനിച്ചു. താലൂക്ക് ലൈബ്രറി എക്സിക്യുട്ടീവ് മെമ്പർ അമ്പിളി, നേതാജി വനിതാ വേദി ചെയർപേഴ്സൺ വിജയകുമാരി എന്നിവർ സംസാരിച്ചു.