gate
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ വധിക്കാൻ സി.പി.എം ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്

പരവൂർ: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ വധിക്കാൻ സി.പി.എം ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. പരവൂർ കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി വൈദ്യുത ഭവന് മുന്നിൽ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഡി.സി.സി സെക്രട്ടറി ഷുഹൈബ്, മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ, പരവൂർ സജീബ്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പ്രേംജി, ബിനുകുമാർ, മഹേശൻ, പൊഴിക്കര വിജയൻ പിള്ള, കെ. മോഹനൻ, മണ്ഡലം ഭാരവാഹികളായ ജയശ്രീ, ശ്രീജ എന്നിവർ നേതൃത്വം നൽകി.