 
പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ മൈക്രോഫിനാൻസ് ഗ്രൂപ്പുകൾക്ക് 50ലക്ഷം രൂപയുടെ വായ്പകൾ വിതരണം ചെയ്തു. ഇടമൺ കിഴക്ക്, നരിക്കൽ,ഇടയം,മധുരപ്പ തുടങ്ങിയ ശാഖകളിലെ മൈക്രോ ഫിനാൻസ് ഗ്രൂപ്പുകൾക്ക് പുനലൂർ തലൂക്ക് മൈക്രോ യൂണിറ്റ് സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് വായ്പകൾ നൽകിയത്.കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ടി.കെ.സുന്ദരേശൻ വായ്പ വിതരണോദ്ഘാടനം നിർവഹിച്ചു.സെക്രട്ടറി ആർ.ഹരിദാസ്,ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ്കുമാർ, വനജവിദ്യാധരൻ,സൊസൈറ്റി ജീവനക്കാരൻ അക്ഷയ് തുടങ്ങിയവർ സംസാരിച്ചു.