കൊല്ലം: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ ജില്ലാ സമ്മേളനം നാളെ കേരള ബാങ്ക് മിനി ഓഡിറ്റോറിയത്തിൽ സി.പി.എം സംസ്ഥാന സമിതി അംഗം ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്‌ഘാടനം ചെയ്യും. ബി.ഇ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും. ഷാജി ആന്റണി, പരമേശ്വര കുമാർ, ജി.സതീഷ്, അമൽദാസ് എന്നിവർ പങ്കെടുക്കും.