somarajan-85

എഴുകോൺ: മുൻ ഡി.സി.സി പ്രസിഡന്റ് പരേതനായ വി.സത്യശീലന്റെ ജ്യേഷ്ഠ സഹോദരൻ ബദാംമുക്ക് പാർത്ഥ നിവാസിൽ വി. സോമരാജൻ (85, റിട്ട. പ്യൂൺ, വി.എസ്.എച്ച്.എസ്, എഴുകോൺ) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ചൊവ്വള്ളൂർ ശാഖ മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: ടി. ലീല. മക്കൾ: എസ്.എൽ. ശ്രീജ (നഗര സഭ, പുനലൂർ), എസ്. ഷാജൻ (അസി. പ്രൊഫസർ, എസ്.സി.ടി കോളേജ് ഓഫ് എൻജിനീയറിംഗ്, തിരുവനന്തപുരം), എസ്. ശ്രീസന്ധ്യ, എഴുകോൺ സന്തോഷ് (സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം, ഷോപ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റ്). മരുമക്കൾ: എസ്. രാജീവ് (റിട്ട. ഓവർസീയർ, മൈനർ ഇറിഗേഷൻ), ടി. സരിത (ആരോഗ്യ വകുപ്പ് ), എൻ. രാജീവ് (ഗവ.കോൺട്രാക്ടർ, എസ്.എൻ.ഡി.പിയോഗം ശാഖാ സെക്രട്ടറി ), പി. രമ്യ (മോട്ടോർ ക്ഷേമനിധി ബോർഡ്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന് .