 
പുനലൂർ: പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ ഓഡിയോളജി സൗണ്ട് പ്രൂഫ് ബൂത്തിന്റെ പ്രവർത്തനം ആരംഭിച്ചു. കുട്ടികളിലെ കേൾവിക്കുറവ് പ്രാരംഭഘട്ടത്തിൽ കണ്ടെത്തി സംസാര വൈകല്യം ഒഴിവാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പി.എസ്.സുപാൽ എം.എൽ.എ ബൂത്തിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷ വസന്തരഞ്ചൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷ, ഡോക്ടർമാരായ എബിജോൺ, രമ്യ തുടങ്ങിയവർ സംസാരിച്ചു.