കൊല്ലം: പുനുകന്നൂർ മണ്ഡലം ജംഗ്‌ഷനിൽ മംഗളോദയം ഗ്രന്ഥശാലയുടെയും വനിതാവേദിയുടേയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദി​നാഘോഷവും പുസ്തക വിതരണവും നടത്തി​. കൊല്ലം ശ്രീനാരായണ വനിതാ കോളേജ് അസി. പ്രൊഫ. ടി. ദേവപ്രി​യ ഉദ്‌ഘാടനം ചെയ്തു. സേതുലക്ഷ്മി, മുഖത്തല ബ്ലോക്ക് മെമ്പർ സതീശൻ, സെക്രട്ടറി പ്രഭാകൻപിളള, രാജപ്പൻ കേരളപുരം, ബൈജു പുനുകന്നൂർ എന്നിവർ സംസാരി​ച്ചു. വനിതാവേദി സെക്രട്ടറി ജി.നിഥില സ്വാഗതവും ജോ.സെക്രട്ടറി വിജി നന്ദിയും പറഞ്ഞു