thalavoor-ayurveda-hospit
തലവൂർ ആയുർവേദ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു. കെ.ബി ഗണേഷ് കുമാർ എം.എൽ.എ., കൊടികുത്തിൽ സുരേഷ് എം.പി. എന്നിവർ സമീപം

കുന്നിക്കോട് : തലവൂർ ഗ്രാമപഞ്ചായത്തിൽ നടുത്തേരിയിൽ സ്ഥിതി ചെയ്യുന്ന ആയുർവേദ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കെ.ബി.ഗണേശ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി.മുഖ്യാതിഥിയായിരുന്നു. തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി സ്വാഗതം പറഞ്ഞു. ചീഫ് മെഡിക്കൽ ഓഫീസർ ടി. അമ്പിളി കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു.

എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 3.66 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമ്മാണം.