 
കൊല്ലം: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ 2022-23 വർഷത്തെ കരട് പദ്ധതി രേഖ ചർച്ച ചെയ്യുന്നതിനുള്ള വികസന സെമിനാർ ഓയൂർ എൻ.വി .പി ഓഡിറ്റോറിയത്തിൽ നടന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി .സുമലാൽ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു അവതരിപ്പിച്ചു. വിവിധ പദ്ധതികളെ സംബന്ധിച്ച് ആസൂത്രണസമിതി വൈസ് ചെയർമാൻ പി .ആനന്ദൻ വിശദീകരണം നടത്തി. യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം എസ്. ഷൈൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജയന്തി ദേവി, കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെ .റീന,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി .ജയശ്രീ, എച്ച്.സഹീദ് , പഞ്ചായത്ത് സെക്രട്ടറി ബി .എസ്. ഷൈനി എന്നിവർ സംസാരിച്ചു.