 
കൊല്ലം : തിരുമുല്ലാവാരം തീർത്ഥാടന വിനോദ സഞ്ചാര വികസനത്തിനായി 80 ലക്ഷം രൂപ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി. ബലിയിടാനുളള സൗകര്യങ്ങൾ, വിശ്രമ കേന്ദ്രം, ടോയ്ലറ്റുകൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. നാല് കോടി രൂപയുടെ പദ്ധതിയിൽ 80 ലക്ഷം രൂപ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തുകയായിരുന്നു.
റോഡ് വികസനത്തിന് 12 കോടി
കൊല്ലം നഗരത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 12 കോടി രൂപ ബഡ്‌ജറ്റിൽ ഇടം കിട്ടി. ആശ്രാമം- ആറാട്ടുകുളം, സ്മാൾ പോക്സ് ഷെഡ്, സ്റ്റാൻഡേർഡ് ടൈൽ ഫാക്ടറി, ലക്ഷ്മിനട- സിറിയൻ ചർച്ച്, ഇഞ്ചവിള- കരുവ- മുക്കടമുക്ക്, കരുവ- കാഞ്ഞാവളി റോഡുകളുടെ ബി. എം. ബി. സി നവീകരണം, ഗവ. ഗസ്റ്റ് ഹൗസ്- ചെറിയപാലം റോഡിൽ ചിന്നക്കട മുതൽ എസ്. എം. പി പാലസ് ലെവൽക്രോസ് ജംഗ്ഷൻ വരെ ബി. സി നവീകരണത്തിനുമായാണ് തുക അനുവദിച്ചിട്ടുള്ളത്.