ഓച്ചിറ: ഓച്ചിറ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് 'ഉച്ചഭക്ഷണത്തിന് ഒരു വിഭവം ഒരുക്കൽ' പദ്ധതിയുടെ ഭാഗമായി നടത്തിയ ചീരക്കൃഷിയുടെ വിളവെടുപ്പും പച്ചക്കറിതൈ നടൽ കർമ്മവും ജില്ലാ പഞ്ചായത്തംഗം ഗേളീ ഷണ്മുഖൻ ഉദ്ഘാടനം ചെയ്തു. മികച്ച ജൈവ കർഷകനുള്ള അവാർഡ് നേടിയ ജി. മുരളീധരൻപിള്ളയെ ചടങ്ങിൽ ആദരിച്ചു. പി.ടി.എ പ്രസിഡന്റ് ജി. ബിനു അദ്ധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം സുൾഫി ഷെറിൻ, ഗ്രാമപഞ്ചായത്തംഗം എ. അജ്മൽ, ദിവ്യ, ജി. മുരളീധരൻപിള്ള, പി. മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ഹഫ്സബീവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.ചമേലി നന്ദിയും പറഞ്ഞു.