mask-

സ്റ്റീലിനെക്കാളും നൂറുകണക്കിന് മടങ്ങ് ശക്തിയുള്ള നാനോകാർബൺ ട്യൂബുകൾ ഉപയോഗിച്ച് ബഹിരാകാശത്തേക്ക് പോകാൻ എലിവേറ്ററുകളും കേബിളുകളും നിർമ്മിക്കും. 25 വർഷങ്ങൾക്കുള്ളിൽ ഈ കേബിൾ വഴി ബഹിരാകാശത്തേക്ക് ചരക്ക് എത്തിക്കാനും മറ്റുഗ്രഹങ്ങളിലും ഛിന്നഗ്രഹങ്ങളിലുമുള്ള സ്വർണവും അമൂല്യലോഹങ്ങളും ഭൂമിയിലെത്തിക്കാൻ സാധി​ക്കും. റോക്കറ്റുകൾ ഉപയോ ഗിക്കാതെ. എലോൺ മസ്കിന്റെ ഭാവനയിൽ വിരിഞ്ഞ അതിവേഗ ഗതാഗത സംവിധാനമായ ഹൈപ്പർലൂപ്പ് ടണലിലൂടെ അന്താരാഷ്ട്രയാത്രയും ചരക്കുനീക്കവും വേഗത്തിലാകും. ഇതിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകുന്നതിനുപുറമേ ഹരിതഗൃഹവാതകങ്ങൾ ഇല്ലതാകും. ചൊവ്വാഗ്രഹത്തിൽ മനുഷ്യൻ സ്ഥിരതാമസമാക്കും. സൂര്യനിലെ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് സംരക്ഷണത്തിനായി നാനോടെക്നോളജി ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ ലഭിക്കും.

നാനോബോട്ടുകൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ

മനുഷ്യരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നാനോബോട്ടുകളും ഹ്യൂമനോയിഡ് റോബോട്ടുകളും സുലഭമായിരിക്കും. വളരെ ചെറിയ കാര്യങ്ങളുടെ പഠനവും പ്രയോഗവും നടത്തുന്ന ശാസ്ത്രശാഖയാണ് നാനോ (10-9 **) സാങ്കേതികവിദ്യ. എല്ലാ ശാസ്ത്ര മേഖലകളിലും ഇത് ഇപ്പോൾ പ്രയോഗിക്കുന്നുണ്ട്. ഒരു ദിനപത്രത്തിന്റെ ഒരു പേജി​ന്റെ കനം ഏകദേശം 1,00,000 നാനോമീറ്റർ വരും. 50 മുതൽ 100 നാനോമീറ്റർ വരെ വീതിയുള്ള തീരെ ചെറിയ റോബോട്ടുകളാണ് നാനോബോട്ടുകൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യതയോടെ നിരീക്ഷിക്കാനും മരുന്നുകൾ കൂടുതൽ ഫലപ്രദമാക്കാനും മരുന്നുകളുടെ പാർശ്വഫലങ്ങൾ കുറയ്ക്കാനും പ്രത്യേക സെൻസർ നാനോബോട്ടുകളെ ത്വക്കി​നുതാഴെ രക്തത്തിലേക്ക് തിരുകിക്കയറ്റിയാൽ മതി.

മനുഷ്യശരീരത്തോട് വളരെ സാമ്യമുള്ള രീതിയിൽ നിർമ്മിക്കുന്ന റോബോട്ടുകളാണ് ഹ്യൂമനോയിഡ് റോബോട്ടുകൾ. അനുഭവങ്ങളിൽ നിന്ന് പഠിക്കാനും പരസ്പരം അറിവ് പങ്കിടാനും സാഹചര്യം മാറുന്നത് മനസി​ലാക്കി പെരുമാറാനും കഴിവുള്ള ഈ റോബോട്ടുകൾ കുട്ടികളെയും പ്രായമുള്ളരെയും പരിചരിക്കാൻ കഴിവുള്ളവരായിരിക്കും. ഇവരുടെ വരവോടെ മിക്ക ജോലികളിൽ നിന്നും മനുഷ്യരെ പിരിച്ചുവിടും. സഹാനൂഭൂതിയും ഉയർന്ന തലത്തിലുള്ള വൈദഗ്ദ്ധ്യവും സർഗാത്മകതയും വേണ്ടിടത്ത് മാത്രം മനുഷ്യൻ നിലനിൽക്കും. കൃത്രിമബുദ്ധിയുടെ സഹായത്താൽ തലച്ചോറിലേക്ക് നാനോബോട്ടുകളെ അയച്ച് മനുഷ്യരുടെ വെർച്വൽ പതിപ്പു സൃഷ്ടിക്കാനും അങ്ങനെ പുനർജന്മം സാദ്ധ്യമാക്കാനും കഴിയും.

ഡ്രൈവറില്ലാത്ത വാഹനങ്ങൾ

സ്മാർട്ട് സിറ്റി മിക്കയിടത്തും വരും. ഡ്രൈവർ ഇല്ലാതെ വാഹനങ്ങൾ ഓടും. വനങ്ങളായിരിക്കും ഭാവിയിലെ ഊർജ കേന്ദ്രങ്ങൾ. ഒരു വൃക്ഷത്തിന്റെ ഫോട്ടോസിന്തസസിൽ നിന്ന് ഒരു ഫോൺ ചാർജ് ചെയ്യാൻ കഴിയും. ഡീസലും പെട്രോളും പുറത്താക്കപ്പെടും. പകരം സമുദ്രത്തിലെ തെർമൽ എനർജി ഉപയോഗിക്കും. എല്ലാ വെബ്സൈറ്റുകളുടെയും ഉള്ളടക്കം മനസിലാക്കിയിട്ടുള്ള വെർച്വൽ അസിസ്റ്റന്റുമാർ മനുഷ്യൻ ചോദിക്കുന്ന ഏതു ചോദ്യത്തിനും നിമിഷം കൊണ്ട് ഉത്തരം നൽകും. പ്രകാശം നിയന്ത്രിക്കുന്ന, സ്വയം ഓടിക്കുന്ന കാറുകളും ക്വാണ്ടം കമ്പ്യൂട്ടറുകളും ബയോണിക് അല്ലെങ്കിൽ കൃത്രിമ കണ്ണുകളും വെർച്വൽ റിയാലിറ്റി കണ്ണടകളും ലോകമെമ്പാടും ഉണ്ടാകും. പ്രകാശം ഉപയോഗിക്കുമ്പോൾ കണക്കുകൂട്ടലിന്റെ വേഗം കൂടും. മെമ്മറി പവർ കൂടും, വൈദ്യുതി ഉപയോഗം കുറയും. ഒരേസമയം ഒന്നിലധികം സങ്കീർണമായ കാര്യങ്ങൾ ചെയ്തുതീർക്കാൻ കഴിയും. ഊർജത്തിന്റെ ചെലവ് കുറയും. മാലിന്യത്തിന്റെ അളവ് കുറയും ശുദ്ധ

മായ ഊർജം എല്ലായിടത്തും ലഭ്യമാകും. കാലാവസ്ഥാ വ്യതിയാനം തടയാനും പറ്റും. അന്ന് ജീവിച്ചിരിക്കുന്നവർ ഭാഗ്യവാന്മാരായിരിക്കുമോ അതോ? കാലം തെളിയിക്കട്ടെ.

ഡോ. വിവേകാനന്ദൻ പി. കടവൂർ