thevalakkara-
തേവലക്കര ഗേൾസ് ഹൈസ്കൂളിന്റെ ഡോക്യുമെന്ററി കൊല്ലം ഡി.ഇ.ഒ തലത്തിൽ ഒന്നാം സ്ഥാനം നേടിയതിന്റെ പുരസ്കാരം മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് ഹെഡ്മിസ്ട്രസ് വി. ശ്രീലത ഏറ്റുവാങ്ങുന്നു

കൊല്ലം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള സർക്കാർ നടത്തിയ 'എന്റെ വിദ്യാലയം എന്റെ അഭിമാനം' പദ്ധതിയിൽ തേവലക്കര ഗേൾസ് ഹൈസ്കൂളിന്റെ ഡോക്യുമെന്ററി കൊല്ലം ഡി.ഇ.ഒ തലത്തിൽ ഒന്നാം സ്ഥാനം നേടി.

തേവലക്കര ഗേൾസ് ഹൈസ്കൂൾ പൊതു വിദ്യാഭ്യാസ രംഗത്ത് നടത്തിയ സർഗാത്മക ഇടപെടീലുകൾ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിക്കാണ് പുരസ്കാരം. റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് ഹെഡ്മിസ്ട്രസ് വി. ശ്രീലത പുരസ്കാരം ഏറ്റുവാങ്ങി.