കൊല്ലം : വനിതാ ദിനത്തിൽ പുരുഷന്മാരുടെ സ്ത്രീ സമത്വ അവകാശ സന്ദേശ പ്രതിജ്ഞ. കരീപ്ര നോർത്ത് ലോക്കലിലെ നടമേൽ ബി ബ്രാഞ്ചിൽ നടന്ന വനിതാ ദിനാഘോഷത്തിലാണ് വേറിട്ട പ്രതിജ്ഞയും ചടങ്ങുകളും നടന്നത്. ചടങ്ങുകൾക്ക് തുടക്കം കുറിച്ച് കർഷകത്തൊഴിലാളിയും ഡ്രില്ലർ ഓപ്പറേറ്ററുമായ ബിന്ദു സുരേഷും, യൂത്ത് വൊളണ്ടിയർ ക്യാപ്ടനും സർവകലാശാലാ റാങ്ക് ജേതാവുമായ എസ്. ഐശ്വര്യയും സി.ഡി.എസ്. മെമ്പർ ജി.ലളിതയും ചേർന്ന് കൊളുത്തിയ അഭിമാന ജ്യോതിക്ക് മുന്നിലായിരുന്നു പ്രതിജ്ഞ. എസ്. ഗീത അദ്ധ്യക്ഷത വഹിച്ചു.
ബിന്ദു സുരേഷ്, ജി. ലളിത ,എസ്. ഐശ്വര്യ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി.പി.എം ഏരിയാ കമ്മിറ്റിയംഗം ജി. ത്യാഗരാജൻ, ലോക്കൽ സെക്രട്ടറി എ.അജയഘോഷ്, കർഷക സംഘം വില്ലേജ് സെക്രട്ടറി സി. ബാബുരാജൻ പിള്ള , മുൻ ലോക്കൽ സെക്രട്ടറി സി. ഉദയകുമാർ തുടങ്ങിയവർ ഉപഹാരങ്ങൾ കൈമാറി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം എഴുകോൺ സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.