photo
രതീഷ്

കൊട്ടാരക്കര: സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി അംഗം ഫൈസൽ ബഷീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒരു പ്രതികൂടി പിടിയിൽ. ആർ.എസ്.എസ് പ്രവർത്തകനായ എഴുകോൺ രതീഷ് ഭവനിൽ രതീഷ്(32)നെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്ത് ആയി.