 
കൊല്ലം: ജില്ലക്ക് കടുത്ത നിരാശ സമ്മാനിക്കുന്ന ബഡ്ജറ്റാണ് ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനോ പരമ്പരാഗത വ്യവസായ മേഖലയുടെ പുനുദ്ധാരണത്തിനോ ബഡ്ജറ്റിൽ ഒന്നും വകയിരുത്തിയിട്ടില്ല. കശുവണ്ടി മേഖലയിൽ പലിശരഹിത വായ്പ എന്ന് പറയുന്നതല്ലാതെ അതുമായി ബന്ധപ്പെട്ട് വ്യക്തമായ നിർദേശങ്ങൾ ബഡ്ജറ്റിൽ ഇല്ല. വലിയ വെല്ലുവിളി നേരിടുന്ന മൻറോതുരുത്തിന് രണ്ട് കോടി രൂപ അനുവദിച്ചത് അവിടത്തെ ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമാണ്. ജില്ലയിലെ വിദ്യാഭ്യാസ, ആരോഗ്യ, മലയോര മേഖലകളെ ബഡ്ജറ്റ് പൂർണമായി അവഗണിച്ചു. കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞതെല്ലാം കടലാസ് പ്രഖ്യാപനങ്ങളായി മാറിയെന്നും ഗോപകുമാർ ആരോപിച്ചു.