കൊല്ലം: തപാൽ ഡിവിഷനും നവോദയ ഗ്രന്ഥശാലയുമായി സഹകരിച്ച് കടപ്പാക്കട നവോദയ ഗ്രന്ഥശാലയിൽ ഇന്ന് സമ്പൂർണ്ണ തപാൽ മേള നടത്തുന്നു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം നിർവഹിക്കും. പുതിയ ആധാർ എടുക്കാനും നിലവിലെ ആധാറിലെ തെറ്റ് തിരുത്താനും മേളയിൽ സൗകര്യമുണ്ടാവും.