a
കെ.എസ്.എസ്.പി.യു കരീപ്ര ഈസ്റ്റ് യൂണിറ്റ് വാർഷികം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. പി.എസ്.പ്രശോഭ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കരീപ്ര യൂണിറ്റ് വാർഷിക സമ്മേളനം സമാപിച്ചു. കരീപ്ര സോപാനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. പ്രശോഭ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. എൻ. ജഗദമ്മ അദ്ധ്യക്ഷത വഹിച്ചു. കെ. എസ്. എസ്. പി. യു സ്റ്റേറ്റ് കമ്മിറ്റി അംഗം എം. കെ. തോമസ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ആർ. അപ്പുക്കുട്ടൻ പിള്ള വാർഷിക റിപ്പോർട്ടും ട്രഷറർ എസ്. വിജയധരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, കെ. എസ്. എസ്. പി. യു ബ്ലോക്ക് പ്രസിഡന്റ് എ. സുധീന്ദ്രൻ, സെക്രട്ടറി എൻ. രാജശേഖരൻ ഉണ്ണിത്താൻ, സ്റ്റേറ്റ് കൗൺസിലർ സുരേന്ദ്രൻ കടയ്ക്കോട്, വി. അനിരുദ്ധൻ, ആർ. വരദരാജൻ, ബി. നളിനി, സി. പ്രകാശ്, എൻ. വാസുദേവൻ നായർ, സി. കൃഷ്ണൻകുട്ടി നായർ, എൻ. വിശ്വനാഥൻ ഉണ്ണിത്താൻ, ബി. കൃഷ്ണമ്മ, കെ. വിമലാഭായി, സി. പൊന്നമ്മ, എൻ. രവീന്ദ്രൻ, ആർ. തുളസീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷാധികാരി ജി. ലൂക്കോസ് 80 വയസ് കഴിഞ്ഞ മുതിർന്ന പെൻഷൻകാരെ ആദരിച്ചു.

വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച എസ്.സൂര്യ (കേരള വോളിബാൾ ടീം ക്യാപ്ടൻ, ഫെഡറേഷൻ സീനിയർ വോളിബാൾ കപ്പ് ജേതാവ്), ഡോ. അഭിജിത്ത് സുരേന്ദ്രൻ (ഓർഗാനിക് ഇലക്ട്രൊ കെമിക്കൽ ട്രാൻസിസ്റ്റർ എന്ന വിഷയത്തിൽ സിംഗപ്പൂർ നന്യാംഗ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്), അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് ( മലയാളം കലാസാഹിത്യ സംഘടന ബഹുസ്വരതാ പുരസ്കാരം) എന്നിവരെ കെ. എസ്. എസ്. പി. യു യൂണിറ്റ് ജോ. സെക്രട്ടറിയായിരുന്ന രാജലക്ഷ്മിയുടെ സ്മരണാർത്ഥമുള്ള എൻഡോവ്മെന്റ് നൽകി ആദരിച്ചു. ആർ. വരദരാജൻ ( പ്രസിഡന്റ്), ആർ. അപ്പുക്കുട്ടൻ പിള്ള (സെക്രട്ടറി), എസ്. വിജയധരൻ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.