 
കൊല്ലം: ചാത്തന്നൂർ ജി.വി.എച്ച്.എസ്.എസിലെ എസ്.പി.സി പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീജ ഹരീഷ് സല്യൂട്ട് സ്വീകരിച്ചു. ഹെഡ് മിസ്ട്രസ് കമലമ്മയമ്മ സമ്മാനദാനം നിർവഹിച്ചു. ചാത്തന്നൂർ എസ്.എച്ച്.ഒ ജസ്റ്റിൻ ജോൺ, ചാത്തന്നൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ഉദയൻ, സ്കൂൾ എസ്.എം.സി ചെയർമാൻ രാധാകൃഷ്ണ പിള്ള, പി.ടി.എ വൈസ് പ്രസിഡന്റ് ഏംഗൽസ്, എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഡി. പ്രമോദ് കുമാർ, സി.പി.ഒ എൻ. മോഹനൻ, എ.സി.പി.ഒ എസ്. ബിജിലി തുടങ്ങിയവർ പങ്കെടുത്തു.