 
ചവറ: ചവറ-തേവലക്കര ഗ്രാമപഞ്ചായത്തിൽ പടിഞ്ഞാറ്റക്കര വടക്ക് ഒന്നാം വാർഡിൽ 2021-22 സാമ്പത്തിക വർഷത്തിൽ ചവറ നിയോജക മണ്ഡലത്തിലാദ്യമായി മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കുളം കുഴിച്ച് കയർ ഭൂവസ്ത്രം ഘടിപ്പിച്ചിടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അനസ് നാത്തയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫിയ സലാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രസന്നൻ ഉണ്ണിത്താൻ, ബ്ലോക്ക് പഞ്ചായത്തംഗം സുമയ്യ അഷ്റഫ്, ഗ്രാമപഞ്ചായത്തംഗം അനിൽകുമാർ, അസിസ്റ്റന്റ് എൻജിനീയർ ഡ്രോജി തരകൻ, അക്കൗണ്ടന്റുമാരായ സനൂജാദേവി, ബിജിത, മേറ്റുമാരായ മുനീറ, സൂസമ്മ ജോസ് എന്നിവർ സംസാരിച്ചു. 294 തൊഴിൽ ദിനങ്ങളെടുത്ത് 110000 രൂപ ചെലവഴിച്ചാണ് കുളം നിർമ്മാണവും കയർ ഭൂവസ്ത്രവും പാകിയത്.