പാരിപ്പള്ളി -മടത്തറ റോഡ് 50 കോടി

കൊല്ലം: ചടയമംഗലത്തിന് നിറയെ സ്വപ്നങ്ങൾ നൽകുന്നതാണ് ഇത്തവണത്തെ ബഡ്ജറ്ര്. വർക്കല- കുറ്റാലം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നസംസ്ഥാന പാതയായ പാരിപ്പള്ളി -മടത്തറ റോഡ് ടൂറിസം റോഡായി വികസിപ്പിക്കാൻ 50 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ ചടയമംഗലം- ജഡായു പാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം, കുടുക്കത്തുപാറ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണത്തിന് 30 കോടി അനുവദിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി പദ്ധതികൾക്ക് പണം അനുവദിച്ചിട്ടുണ്ട്.

ബഡ്ജറ്റിലെ മറ്റ് പദ്ധതികൾ

ഓയൂർ ടൗൺവികസനത്തിന് 3 കോടി

ആലഞ്ചേരി ഓന്തുപച്ച റോഡ് നവീകരണത്തിന് 12 കോടി

ബീഡിമുക്ക് ചണ്ണപ്പേട്ട കൈതോട് പോരേടം റോഡ് -10 കോടി

വെളിനല്ലൂർ, നിലമേൽസി.എച്ച്.സികളുടെ വികസനത്തിന്- 10 കോടി

കടയ്ക്കൽ- ടൗൺ ലിങ്ക് റോഡുകളുടെ നവീകരണം -10 കോടി

മടത്തറ ചടയമംഗലം പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് നിർമ്മാണം-4 കോടി

അമ്പലംമുക്ക് - തേവന്നൂർ മത്തായിമുക്ക് റോഡ് നവീകരണം-10 കോടി

കടയ്ക്കൽ പൊലീസ് ക്വാട്ടേഴ്സ് നിർമ്മാണം- 2

കുമ്മിൾ ഇളമാട് പി.എച്ച്.സി കൾക്കും ചടയമംഗലം ഹെൽത്ത് സെന്ററിനും പുതിയ കെട്ടിടം -6 കോടി