bio

കൊല്ലം: കുരീപ്പുഴയിലെ ബയോമൈനിംഗ് കാണാനും പഠിക്കാനുമായി കേന്ദ്ര നീതി ആയോഗ് ഉദ്യോഗസ്ഥൻ സന്ദർശനം നടത്തി. റിസർച്ച് ഓഫീസർ കെ. അരുൺ ലാലാണ് സന്ദർശിച്ചത്. പ്രവർത്തനങ്ങൾ വിലയിരുത്തി പഠന റിപ്പോർട്ട് നീതിആയോഗ് അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി മേയർ പ്രസന്ന ഏണസ്റ്റ്, കൗൺസിലർമാർ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മൈനിംഗ് നടപടികൾ മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാൻ മേയർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദശാബ്ദങ്ങളായി ചണ്ടി ഡിപ്പോയിൽ കുന്നുകൂടിയ മാലിന്യം നീക്കുന്നതിനുള്ള പദ്ധതിയിലൂടെ വിവിധ ഘടകങ്ങളായി വേർതിരിച്ച് പരിസ്ഥിതിക്ക് അനുകൂലമായ രീതിയിൽ ഓരോന്നും പ്രത്യേകം സംസ്‌കരിക്കും.