 
കുന്നത്തൂർ : കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ വിവാദ പ്രസംഗം നടത്തിയ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ നെടിയവിളയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.എ.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കാരയ്ക്കാട്ട് അനിൽ, ഷീജ രാധാകൃഷ്ണൻ, ശ്രീദേവിഅമ്മ, ഹരി പുത്തനമ്പലം, ചെല്ലപ്പൻ ഇരവി, ജോസ് സുരഭി, ജയപ്രകാശ്, ശശിധരൻ , അശ്വനികുമാർ എന്നിവർ സംസാരിച്ചു.
കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റി
കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. തൈക്കാവ് ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ഇലക്ട്രിസിറ്റി ഓഫീസിനുമുന്നിൽ അവസാനിച്ചു. മണ്ഡലം പ്രസിഡന്റ് സിജു കോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ,രവി മൈനാഗപ്പള്ളി, കോൺഗ്രസ് നേതാക്കളായ എബി പാപ്പച്ചൻ,അനൂപ് അരവിന്ദ്,ജോസ് വടക്കിടം,റോബിൻ,ഉണ്ണി ഇലവിനാൽ, ജോൺസൺ വൈദ്യൻ, ഷാജഹാൻ കാഞ്ഞിരംവിള, തുടങ്ങിയവർ സംസാരിച്ചു.