കൊല്ലം: ക്ഷേത്രത്തിൽ ഉത്സവവുമായി ബന്ധപ്പെട്ട് സമൂഹ സദ്യ നടത്താത്ത വിരോധത്തിൽ ഭരണസമിതി പ്രസിഡന്റിനെ ആക്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. മങ്ങാട് ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിന് സമീപം മംഗലത്ത് വീട്ടിൽ ശിവപ്രസാദ് (43) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ഇയാൾ കുരുന്നാമണി ക്ഷേത്ര സമിതി പ്രസിഡന്റ് തമ്പിയെ, അദ്ദേഹത്തിന്റെ ചായക്കടയിൽ കയറി കല്ല് കൊണ്ട് തലയ്ക്കിടിച്ച് പരിക്കേൽപ്പിച്ചത്. ക്ഷേത്രത്തിൽ ഉത്സവകമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹ സദ്യ നടത്തണമെന്ന ശിവപ്രസാദിന്റെ ആവശ്യം ഭരണസമിതി നിരാകരിച്ചതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.