 
മയ്യനാട്: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായ പദ്ധതിയുടെ ഉദ്ഘാടനവും ലോക വൃക്കദിനാചരണവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ നിർവഹിച്ചു. മയ്യനാട് സി.കേശവൻ സ്മാരക സി.എച്ച് സെന്ററിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ അദ്ധ്യക്ഷത വഹിച്ചു. വൃക്കരോഗികൾക്ക് ധനസഹായം നൽകുന്ന ജില്ലയിലെ ആദ്യ ഗ്രാമ പഞ്ചായത്താണ് മയ്യനാട്. സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുന്ന രോഗികൾക്ക് പദ്ധതി പ്രകാരം ഒരു ഡയാലിസിസിന് 1000 രൂപ നിരക്കിൽ നാല് ഡയാലിസിസിന് പരമാവധി 4000 രൂപ വരെ നൽകുന്നു.
സി.എച്ച്.ഡി സൂപ്രണ്ട് ഡോ.സലിലദേവി വൃക്കദിനസന്ദേശം നൽകി.
ജില്ലാപഞ്ചായത്തംഗം എസ്.സെൽവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജിഷ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻന്മാരായ ചിത്ര, ഡി.ഷീല, എ.സജീർ, ബ്ലോക്ക് പഞ്ചായത്തംഗം സീലിയ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മയ്യനാട് സുനിൽ, പി.സോണി, ഉഷ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജീവ് മാമ്പറ, ഹെൽത്ത് ഇൻസ്പെക്ടർ റെജി ചന്ദ്രൻ എന്നിവർ സംസാരിച്ചു.